കൊച്ചി: കോതമംഗലത്ത് ഡന്റല്‍ ഡോക്ടറായ മാനസയെ രാഖില്‍ കൊലപ്പെടുത്തിയത് ഉത്തരേന്ത്യന്‍ മോഡലിലാണെന്നും അതിനായി ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ രാഖില്‍ താമസിച്ചിരുന്നുവെന്നും മന്ത്രി എം.വി ഗോവിന്ദന്‍. 01/07/21 ഞായറാഴ്ച( മാനസയുടെ നറാത്തെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.
രാഖിലിന്റെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. രണ്ട് ദിവസത്തിനകം കേരള പൊലീസ് അന്വേഷണത്തിനായി ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. രാഖിലിനെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം. എം. റൈഫിള്‍ ആണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
30/07/21 വെള്ളിയാഴ്ചയാണ് രാഖില്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയത്. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി.



