ചാനുവിന് വെള്ളി തന്നെ: ചൈനീസ് താരത്തിന് നടത്തിയത് പതിവ് പരിശോധന മാത്രമെന്ന് അധികൃതര്‍

ടോക്കിയോ: ഇന്ത്യയുടെ വനിതാ ഭാരോദ്വഹന താരം മീരാബായ് ചാനുവിനു ലഭിച്ച വെള്ളി മെഡല്‍ സ്വര്‍ണമാകില്ല.49 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ സിഹുയ് ഹുവിന്റെ ഉത്തേജക മരുന്നു പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

സിഹുയ് ഹുവിനോട് ഒളിമ്പിക് വില്ലേജില്‍ തുടരാന്‍ ആവശ്യപ്പെട്ടത് ഇന്ത്യക്കും ചാനുവിനും സുവര്‍ണ പ്രതീക്ഷ നല്‍കി. എന്നാല്‍ ചൈനീസ് താരത്തോട് ഒളിമ്പിക് വില്ലേജില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) വ്യക്തമാക്കി.

പതിവ് ഉത്തേജക മരുന്ന് പരിശോധന മാത്രമാണു നടത്തിയതെന്നും താരത്തോടു തുടരാന്‍ ആവശ്യപ്പെട്ടതു വാസ്തവ വിരുദ്ധമാണെന്നും വാഡ വക്താവ് ആവര്‍ത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →