കണ്ണൂര്‍ : വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് അഴിമതിക്കേസില്‍ കോടിതി ശിക്ഷവിധിച്ചു. കേസിലെ ഒന്നാംപ്രതിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖാ മാനേജരുമായിരുന്ന മുഹമ്മദ് ജസീലിന് പത്തു വര്‍ഷം കഠിന തടവും എട്ടരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തലശേരി വിജിലന്‍സ് കോടതിയുടേതാണ് വിധി.
മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുളള വളപട്ടണം സഹകരണ ബാങ്കില്‍ വായ്‌പ്പകളില്‍ തട്ടിപ്പുനടത്തി ആറുകോടിയിലധികം രൂപ വെട്ടിച്ചുവെന്നതായിരുന്നു കേസ് . സംഭവത്തില്‍ വ്യാജ രേഖ ചമക്കല്‍, ഇല്ലാത്ത വസ്‌തുവിന്റെ വില്‍പ്പന, അഴിമതി നിരോധന നിയമം ഉള്‍പ്പെടയുളള ഒട്ടേറെ വകുപ്പുകളില്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ജസീല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അടങ്ങിയ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നാലുപ്രതികളെയും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടു.