ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്.

30/07/2021 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നൽകുക. ഈ പരിധി കഴിഞ്ഞതോടെയാണ് ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയത്.

നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ 31/07/2021 ശനിയാഴ്ച ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിർദേശം ലഭിച്ചാൽ ഉടൻ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →