ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ

ടോക്യോ ഒളിമ്പിക്സിൽ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പൂട്ടി ഇന്ത്യൻ വനിതകൾ. കളിയുടെ അന്‍പത്തിയേഴാം മിനിട്ടില്‍ നവനീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.

നേരത്തേ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം, രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. മൂന്നാം മത്സരത്തില്‍ ബ്രിട്ടണ്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിനെ കീഴടക്കിയത്.

31/07/2021 ശനിയാഴ്ച ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യന്‍ ടീമിന്റെ അവസാന മത്സരം. നിലവില്‍ ഇന്ത്യ അ‍ഞ്ചാമതും അയര്‍ലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇന്ത്യ ജയിക്കുകയും ബ്രിട്ടനോട് അയര്‍ലന്‍ഡ് തോൽക്കുകയും ചെയ്‌താൽ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →