റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സ് ഇന്ത്യ: നീന്തലില്‍ സജൻ പ്രകാശ് പുറത്ത്

July 30, 2021 - 7:37 am

ടോക്യോ: ടോക്യോ ഒളിംപിക്സ് നീന്തലില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷവിഭാഗം 100 മീറ്റർ ബട്ടർഫ്‌ളൈ ഹീറ്റ്‌സിൽ മലയാളി താരം സജൻ പ്രകാശ് പുറത്ത്.

പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈയില്‍ ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തിട്ടും മലയാളി താരം സജന്‍ പ്രകാശ് സെമിയിലേക്ക് യോഗ്യത നേടാതെ പുറത്തായി.

ടോക്യോ ഒളിമ്പിക്സിലെ 53.45 സെക്കൻഡിലാണ് സജൻ ഹീറ്റ്‌സ് പൂർത്തിയാക്കിയത്. ഘാനയുടെ അബെകു ജാക്‌സണാണ് ഒന്നാമത്. ജാക്‌സണേക്കാൾ 0.06 സെക്കൻഡ് മാത്രം പിന്നിലായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്.

Read Also: ഒളിമ്പിക്സ് ഇന്ത്യ: വന്‍ അട്ടിമറിയുമായി അതാനു ദാസ്

200 മീറ്റർ ബട്ടർഫ്‌ളൈസിൽ സജൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *