തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി 2019ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുക. നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അവാര്‍ഡ്. 2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിന് സമര്‍പ്പിക്കേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടക ഗ്രന്ഥത്തിന്റെ മൂന്ന് കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം ആഗസ്റ്റ് 31 വൈകുന്നേരം 5 മണിക്കുള്ളില്‍ അക്കാദമിയിലേക്ക് അയക്കണം. വിലാസം : സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ – 680020. ഫോണ്‍ :  0487- 2332134

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →