ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്.
Read Also: കശ്മീരില്‍ മേഘവിസ്ഫോടനം
കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ ആഭ്യർത്ഥിച്ചു.

