കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
” കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ സാധ്യമായ എല്ലാ സഹായ ങ്ങളും ലഭ്യമാക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാൻ പ്രാർത്ഥിക്കുന്നു. “

