കേരളത്തിലെ ഏഴ്‌ ജില്ലകളില്‍ കോവിഡ്‌ വ്യാപനം അതിതീവ്രം

ന്യൂഡല്‍ഹി : കേരളത്തിലെ കോവിഡ്‌ വ്യാപനം ശമനമില്ലാതെ തുടരുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പടുത്തി. സംസ്ഥാനത്തെ ഏഴുജില്ലകളില്‍ അതീവ വ്യപനമാണെന്ന്‌ ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രാജ്യത്ത്‌ കോവിഡ്‌ വ്യാപനം കൂടിയ 22 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. കേരളത്തിലെ 10 ജില്ലകളില്‍ 10 ശതമാനത്തിന് മുകളിലാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌.

മലപ്പുറം ,തൃശൂര്‍,എറണാകുളം,കോട്ടയം ഉള്‍പ്പെടെ രോഗവ്യാപനം കൂടുതലുളള ജില്ലകളില്‍ ഇളവുകള്‍ നല്‍കരുതെന്ന്‌ കേന്ദ്ര ആരോഗ്യ വകുപ്പ്‌ ജോയിന്റ് സെക്രട്ടറി ലവ്‌ അഗര്‍വാള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വൈറസ്‌ പെരുകുന്നത്‌ ആശങ്കപ്പെടുത്തുന്നതാണ്‌. കൂടുതല്‍ വകഭേതങ്ങള്‍ക്ക്‌ സാധ്യതയുളളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കരുത്‌. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →