കൊറോണ വൈറസ്‌ ചികിത്സയില്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ബോസ്‌റ്റണ്‍ : കൊറോണാ വൈറസ്‌ ബാധയുടെ ആദ്യഘട്ടത്തില്‍തന്നെ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ നിന്ന്‌ രോഗിയില്‍ കോവിഡ്‌ എത്രത്തോളം ഗുരുതരമായി മാറും എന്ന്‌ പ്രവചിക്കാനാവുമെന്ന്‌ പഠനം. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജിയിലെയും ഹര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ്‌ പുതിയ പഠനം നടത്തിയത്‌. സെല്‍ ജേണലിലാണ്‌ ഇത്‌ പ്രസിദ്ധികരിച്ചത്‌.

വൈറസ്‌ ബാധയുടെ തുടക്കത്തില്‍ കൊടുക്കുന്ന മരുന്നുകള്‍ രോഗം ഗുരുതരാവസ്ഥയിലേക്ക്‌ പോകുന്നതിനെ തടയുന്നത്‌ എപ്രകാരമെന്ന പഠനത്തിനിടെയാണ്‌ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലത്തി ചേര്‍ന്നത്‌. രോഗബാധയുടെ സ്വഭാവം മനസിലാക്കി ചികിത്സ ക്രമീകരിച്ചാല്‍ രോഗത്തിന്റെ തീവ്രത കുറക്കാനാവുമെന്നാണ്‌ പഠനം പറയുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →