കോഴിക്കോട് : വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ഹാരിസിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയിലാണ് കേസ് .
പരാതിയില്‍ തേഞ്ഞിപ്പാലം പോലീസ് ഹാരിസിനെ പ്രതിയാക്കി കേസെടുക്കകുയും സര്‍വകലാശാല ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിനുശേഷം കമ്മറ്റി കേസ് പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.