ആലപ്പുഴയില്‍ 19 കാരിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പോലീസ്‌ കസ്‌റ്റഡിയില്‍

ആലപ്പുഴ : ആലപ്പുഴ വളളികുന്നത്ത്‌ 19 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ വിഷ്‌ണുവിന്റെ മാതാപിതാക്കള്‍ കസ്‌റ്റഡിയില്‍. കായംകുളം കൃഷ്‌ണപുരം സ്വദേശിനി സുചിത്രയാണ്‌ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്‌. ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഉത്തമന്‍ സുലോചന എന്നിവരെയാണ്‌ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്‌. ഇവര്‍ക്കെതിരെ സ്‌ത്രീധന പീഡനത്തിന്‌ പോലീസ്‌ കേസെടുത്തു.

10 ലക്ഷം രൂപ ആവശ്യപ്പെട്ട്‌ ഉണ്ടായ മാനസീക പീഡനമാണ്‌ ആത്മഹത്യയിലേക്ക് നയിച്ചതെന്ന്‌ പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കും. 2021 ജൂണ്‍ 22നാണ്‌ സുചിത്രയെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുനമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണം നടക്കുമ്പോള്‍ ഉത്തമനും സുലോചനയും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. 2021 മാര്‍ച്ച 21നായിരുന്നു വിഷ്‌ണുവിന്റെയും സുചിത്രയുടെയും വിവാഹം. സൈനികനായ വിഷ്‌ണു മെയില്‍ ജോലിസ്ഥലമായ ജാര്‍ഖണ്ഡിലേക്ക മടങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →