വെളളുര്‍ സര്‍വീസ്‌ സഹകരണ ബാങ്കില്‍ 44 കോടിയുടെ തട്ടിപ്പ്‌

കോട്ടയം : വെളളൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിലും വന്‍ തട്ടിപ്പ്‌. വായ്‌പയെടുത്തവരറിയാതെ ഈടിന്മേല്‍ വായ്‌പകള്‍ അുവദിച്ചും. വ്യാജ രേഖ ചമച്ചും സോഫ്‌റ്റ്‌ വെയറില്‍ ക്രമക്കേടുകള്‍ നടത്തിയും വെട്ടിച്ചത്‌ 44 കോടിയോളം രൂപ. എന്നാല്‍ തട്ടിപ്പുകണ്ടെത്തി രണ്ടുവര്‍ഷമായിട്ടും ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ല.

വെളളൂര്‍ സഹകരണ ബാങ്കില്‍ ജോയിന്റ് രജിസ്‌ട്രാര്‍ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്‌. തുടര്‍ന്ന്‌ ജീവനക്കാരും ബോര്‍ഡംഗങ്ങളും ഉള്‍പ്പെട 29 പേരോട്‌ പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. റിപ്പോര്‍ട്ട് പുറത്തുവന്ന്‌ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷവും സഹകരണ വകുപ്പ്‌ ഈ വിഷയത്തില്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

നടപടിയില്ലാതായതോടെ ബാങ്ക്‌ നിക്ഷേപ സംരക്ഷണ സമിതി ഹൈക്കോടതിയെയും വിജിലന്‍സിനെയും സമീപിച്ചു. ചട്ടം ലംഘിച്ച്‌ ഇഷ്ടക്കാര്‍ക്ക്‌ നല്‍കിയ വായ്‌പാതുക തിരിച്ചുപിടിച്ചാല്‍ തന്നെ നിക്ഷേപകര്‍ക്ക്‌ തിരിച്ചുനല്‍കാനുളള പണം ലഭിക്കും. സിപിഎംന്റെ പ്രദേശിക നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പില്‍ ചില നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍ നടപടികള്‍ ഇതില്‍മാത്രം ഒതുങ്ങുകയായിരുന്നു. സഹകരണ നിയമം അനുസരിച്ച്‌ വെട്ടിച്ച തുക തിരികെ പിടിക്കാമെന്നിരിക്കെ നടപടികള്‍ എങ്ങും എത്തിയട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →