മുംബൈ: കനത്ത മഴയെത്തുടര്‍ന്നു കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ താലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കണ്ടെത്താന്‍ കഴിയാത്ത 31 പേരും മരിച്ചതായി പ്രഖ്യാപിക്കാനാണു തീരുമാനം.
മണ്ണിടിച്ചിലില്‍ നിരവധി വീടുകളാണ് ഒലിച്ചുപോയത്. 53 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.കാണാതായവര്‍ മരിച്ചതായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ നിധി ചൗധരി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച ദുരന്തമേഖല സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളുടെ അനുവാദത്തോടെയാണു തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.