ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ബൈജൂസ് ആധിപത്യം: ഈ വര്‍ഷം ഏറ്റെടുത്തത് ആറ് സ്റ്റാര്‍ട്ട് ആപ്പുകള്‍

മുംബൈ: ഈ വര്‍ഷം ഏറ്റെടുത്തത് ആറ് ലേണിങ് സ്റ്റാര്‍ട്ട് ആപ്പുകള്‍ കൂടി ഏറ്റെടുത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ആധിപത്യം സ്ഥാപിച്ച് ബൈജൂസ്. ഇന്ത്യയിലും യുഎസിലുമായാണ് ആറ് സ്റ്റാര്‍ട്ട് ആപ്പുകളെ ഏറ്റെടുത്തത്.കൂടാതെ ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കാന്‍ ബൈജു 600 മില്യണ്‍ ഡോളറും ടോപ്പര്‍ ഏറ്റെടുക്കുന്നതിന് 150 മില്യണ്‍ ഡോളറും ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.യുബിഎസ് ഗ്രൂപ്പ്, അബുദാബി സോവറിന്‍ ഫണ്ട് എഡിക്യു, ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പ് എല്‍പി എന്നിവയില്‍ നിന്ന് 1.5 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഇതോടെ ഐപിഒയില്‍ പേടിഎമ്മിനെ മറികടന്ന് 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് മാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →