റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി

July 26, 2021 - 8:23 pm

തിരുവനന്തപുരം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി 26/07/21 തിങ്കളാഴ്ച തള്ളി. കോവിഡ്‌ ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.

കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം നേരത്തേ പൂര്‍ത്തിയായിരുന്നു. ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *