തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര്‍ സ്വദേശി ഷാജിയെയാണ് തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം മറനല്ലൂരില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌തിയശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. 2021 ജൂലൈ 25 ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
ഷാജി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ പിന്‍തുടര്‍ന്ന് വന്ന സംഘം വാഹനം ഇടിച്ചിടുകയും നിലത്തുവീണയാളെ മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൊണ്ടുപോകുകയയുമാണ് ചെയ്‌തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുകൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഷാജിയാണെന്ന് കണ്ടെത്തിയത്. ഷാജി നിരവധി കേസുകളിലെ പ്രതിയും പണം പലിശക്ക് നല്‍കുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.