ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “നമ്മുടെ കായികതാരങ്ങൾ തുടർന്നും നമ്മെ അഭിമാനഭരിതരാക്കുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണമടക്കം 13 മെഡലുകൾ ഇന്ത്യ നേടിയിട്ടുണ്ട്. നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ, അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ.”