പട്ടികജാതി ക്രൈസതവര്‍ക്ക്‌ ജാതി പദവി നല്‍കുക: എപിഡിഎഫ്‌ സെക്രട്ടറിയേറ്റ് നടയില്‍ നില്‍പ്പുസമരം

തിരുവനന്തപുരം : അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി അംബേദ്‌കര്‍ പ്രോഗ്രസീവ്‌ ഫോറം സെക്രട്ടറിയേറ്റ്‌ നടയില്‍ നില്‍പ്പുസമരം നടത്തി. അടിസ്ഥാന ജന നയവും അവകാശ സംരക്ഷണ നിയമവും നടപ്പിലാക്കുക, സമഗ്ര ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുക, ജാതി സംവരണം തുടരുകയും സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുക, വിദ്യാര്‍ത്ഥികളുടെ ധനസഹായ തുക വര്‍ദ്ധിപ്പിക്കുകയും യഥാസമയം വിതരണം ചെയ്യുകയും ചെയ്യുക, പട്ടികജാതി ക്രൈസതവര്‍ക്ക്‌ ജാതി പദവി നല്‍കി അവര്‍ക്ക് ഏഴുശതമാനം സംവരണം എല്ലാ മേഖലകളിലും നടപ്പിലാക്കുക, അവര്‍ക്കായി പ്രത്യേക ഘടക പദ്ധതി നടപ്പിലാക്കുക, സമ്പൂര്‍ണ ചേരി നിര്‍മാര്‍ജനം നടപ്പിലാക്കുക, സ്വകാര്യ/ എയ്‌ഡഡ്‌,/ സെല്‍ഫ്‌ ഫിനാന്‍സിംഗ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും സംവരണം ഏര്‍പ്പെടുത്തുക, നാടന്‍ കലകള്‍ പ്രോത്സാഹിപ്പിക്കാനായി സര്‍വകലാശാല സ്ഥാപിക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ നിവേദനം സമര്‍പ്പിച്ചു.

എപിഡിഎഫ്‌ ചെയര്‍മാന്‍ ഡോക്ടര്‍ എസ്‌ രാജപ്പന്‍ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍മാന്‍ ഡോ. ഷിബുരാജ്‌ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷാജു വിജോസഫ്‌ നിവേദനം വിശദീകരിച്ചു. പ്രൊഫസര്‍ വിജയന്‍ അ്‌മ്പലപ്പുഴ,എകെ ഗോപാലന്‍, ഗണേഷ്‌ പുറക്കാട്‌, ചമ്പക്കുളം ബേബി, സജന്‍ എഴുമറ്റൂര്‍,രാജേന്ദു, ലത കെ, ആവണി എന്നിവര്‍ സംസാരിച്ചു. സൂരജ്‌ മന്മഥന്‍ സ്വാഗതവും ബി. സജീവ്‌ നന്ദിയും ആശംസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →