ശ്രീലങ്കയ്ക്കെതിരെ ജയത്തോടെ ഇന്ത്യ

കൊളംബൊ: ശ്രീലങ്കയ്ക്കെതിരെ 38 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ടി20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ.

25/07/2021 ഞായറാഴ്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.1 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടി.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അരങ്ങേറ്റക്കാരന്‍ പൃഥ്വി പുറത്തായി. മൂന്നാം നമ്പറില്‍ കളിച്ച സഞ്ജുവും ക്യാപ്റ്റന്‍ ധവാനുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്കയാണ് മത്സരത്തിന്റെ 15ാം ഓവര്‍ വരെ ടീമിന് പ്രതീക്ഷ നല്‍കിയതെങ്കിലും ദീപക് ചഹാര്‍ എറിഞ്ഞ ഇന്നിംഗ്സിലെ 16ാം ഓവര്‍ കളി ഇന്ത്യയുടെ പക്കലേക്ക് ആക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →