താനും ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് നടൻ വിനയ് ഫോർട്ട്

കൊച്ചി : ഞാൻ നേരിട്ട ബോഡി ഷെയ്മിങിന് കണക്കില്ല : നമ്മളൊക്കെ അതിന്റെ ഭാഗമല്ലേ . താൻ ജീവിതത്തിൽ അതിഭീകരമായി ബോഡി ഷെയ്മിങ് ഇരയായിട്ടുണ്ട് എന്ന് പറയുകയാണ് നടൻ വിനയ് ഫോർട്ട് . എനിക്ക് അധികം മുടിയില്ലാത്തതിനാൽ ഒരു അൻപതിനായിരം പേർ അതും പറഞ്ഞ് എന്നെ കളിയാക്കിയിട്ടുണ്ട്.

എനിക്ക് മുടി പോകുന്ന സമയമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ നടന്നത്. എങ്ങനെ സിനിമയിൽ എത്തി പെടുമെന്ന് ആശങ്കയോടെ നിൽക്കുന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

എന്നാൽ അതിനൊക്കെ ഒരു സമയം ഉണ്ടെന്നു മനസിലാക്കിയ ഞാൻ സിനിമയിൽ വന്നു കഴിഞ്ഞപ്പോഴേക്കും കോൺഫിഡന്റ് ആയി .

പിന്നെ പിന്നെ ഇത്തരം കാര്യങ്ങൾ എന്നെ ബാധിക്കാതെ ആയി . പക്ഷേ നമ്മൾ ഒന്നും അല്ലാതെ ഇരിക്കുന്ന സമയത്ത് പലരും എറിയുന്ന കല്ലുകൾ നമുക്ക് കൊള്ളും. ഇപ്പോൾ അതിൽ നിന്നൊക്കെ മാറാൻ കഴിഞ്ഞുവെന്ന് വിനയ് പറഞ്ഞു.

ജൂലൈ 15ന് ആമസോൺ പ്രൈം റിലീസ് ചെയ്ത മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ ഡേവിഡ് എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →