ജയ് ഭീം ലൂടെ വക്കീൽ വേഷത്തിൽ സൂര്യ എത്തുന്നു

ഡിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം എന്ന പുതിയ ചിത്രത്തിലൂടെ വക്കീൽ വേഷത്തിൽ സൂര്യ എത്തുന്നു. സൂര്യയുടെ കരിയറിലെ 39-ാംമത്തെ ചിത്രമായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്ത് എത്തിയിരിക്കുന്നത്.

ധനുഷ് നായകനായ കർണ്ണനിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച രജീഷവിജയൻ ആണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. പ്രകാശ് രാജ് ലിജോമോൾ ജോസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മണികണ്ഠൻ രചന നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. 2ഡി എന്റർടെയ്മെന്റിന്റെ ബാനറിൽ സൂര്യ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ആർ കതിർ, ആക്ഷൻ കൊറിയോഗ്രാഫി അൻബറീവ്, വസ്ത്രാലങ്കാരം പൂർണിമ രാമസ്വാമി, എഡിറ്റിംഗ് ഫിലോമിൻരാജ്, എന്നിവരും നിർവഹിക്കുന്നു.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം കോവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്.

പാണ്ടി രാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന എതർക്കും തുനിന്ത വർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
നവരസയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഗിറ്റാർ കമ്പി മേലെ നൺട്രിലും ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. സൂര്യയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന വടിവാസലും, വിക്രം കുമാർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →