കഴിഞ്ഞ ലോക് ഡൗൺ കാലത്തെ മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ്ജയുടെ അപ്രതീക്ഷിത മരണത്തിലുള്ള വിഷമങ്ങൾക്കും സങ്കടങ്ങൾക്കും ഇടവേള നൽകിക്കൊണ്ട് കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്നരാജ് വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തുന്ന സന്തോഷം അറിയിച്ചിരിക്കുകയാണ് നസ്രിയ. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത വേർപാടിനെ മറികടന്നുകൊണ്ട് വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് മകനോടൊപ്പം ജീവിതം കെട്ടിപ്പടുക്കുന്ന മേഘ്ന.
ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായതിന്റെയും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെയും സന്തോഷം പങ്കുവെക്കുകയാണ് നടി. ഈ സന്തോഷത്തിൽ സുഹൃത്തും നടിയുമായ നസ്രിയയും പങ്കുചേരുകയാണ്. എന്റെ ധീ എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.
പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ചിരഞ്ജീവിയുടെയും മേഘ്നയുടെയും സന്തോഷകരമായ ജീവിതത്തിനിടയിൽ മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി സർജ മരിച്ചത്. ചിരഞ്ജീവിയുടെ മരണത്തിനുശേഷം ഓണം കുഞ്ഞിന്റെ വിശേഷങ്ങളുമായിട്ടാണ് മേഘ്ന ആരാധകർക്കു മുന്നിൽ എത്തിയിരുന്നത്.