അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നവ്ജ്യോത് സിങ് സിദ്ദു ചുമതലയേറ്റു

ചണ്ഡിഗഡ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റു. ഒരുതരത്തിലുള്ള ഈഗോയും വച്ചുപുലര്‍ത്തില്ലെന്നും മുതിര്‍ന്നവരെ ബഹുമാനിച്ചും ഇളമുറക്കാരെ സ്നേഹിച്ചും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു സിദ്ദു പറഞ്ഞു. ചടങ്ങിനു മുമ്പ് പഞ്ചാബ് ഭവനില്‍ അമരീന്ദര്‍ സിങ്ങും സിദ്ദുവും ഒന്നിച്ചാണു പ്രഭാതഭക്ഷണം കഴിച്ചത്.സംഗത് സിങ് ഗില്‍സിയാന്‍, സുഖ്വീന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, സുല്‍ജിത് സിങ് നാഗ്ര എന്നിവര്‍ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായും ചുമതലയേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →