ടോക്കിയോ: പാകിസ്താന്റെ ഒളിമ്പിക് സംഘം വിവാദത്തില്‍. ടീമിന്റെ പതാക വാഹകര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തതാണ് അവരെ വിവാദത്തില്‍ ചാടിച്ചത്. ബാഡ്മിന്റണ്‍ താരം മഹൂര്‍ ഷാഹ്ബാദിന്റെ മാസ്‌ക് താടിയിലും ഷൂട്ടിങ് താരം ഖലീല്‍ അക്തറിന്റെ മാസ്‌ക് വായ് മാത്രം മൂടിയുമായിരുന്നു. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത മറ്റു പാക് താരങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. കിര്‍ഗിസ്ഥാന്റെയും താജിക്സ്ഥാന്റെയും താരങ്ങളും മാസ്‌ക് ധരിക്കാതെയാണു മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
മാസ്‌ക് ധരിക്കാതെ പാക് ഒളിമ്പിക് സംഘം മാര്‍ച്ച് പാസ്റ്റില്‍: വിവാദം
