തിരുവനന്തപുരം: സൗഹൃദം ഉറപ്പിച്ചും നിർദ്ദേശങ്ങൾ നൽകിയും ജീവനക്കാരോടൊപ്പം മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്തെ ചീഫ് എൻജിനിയറുടെ കാര്യാലയം സന്ദർശിച്ചു. ജീവനക്കാരോട് സൗഹൃദം പുതുക്കിയും നിർദ്ദേശങ്ങൾ നൽകിയും കാര്യാലയത്തിലെ എല്ലാ സെക്ഷനുകളിലും മന്ത്രി നേരിട്ടെത്തി. റോഡ്സ്, കെട്ടിടം, ദേശീയപാതയും പൊതുഭരണവും, ഡിസൈൻ, ആർക്കിടെക്ചർ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം മന്ത്രിയെത്തി. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഒപ്പം കൂട്ടി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ചുമതലയേറ്റപ്പോൾ തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. സെൽഫിയെടുത്തും സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടും ജീവനക്കാരോടൊപ്പം മന്ത്രി ഏറെനേരം ചെലവഴിച്ചു. ഓഫീസിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും ചോദിച്ച് മനസിലാക്കി ആവശ്യമായ നിർദ്ദേശങ്ങളും നൽകിയാണ് മടങ്ങിയത്. കാര്യാലയത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി തോട്ടവും മന്ത്രി സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →