തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ 22/07/21 വ്യാഴാഴ്ച നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. ആഗസ്ത് 18 വരെ 20 ദിവസമാണ് സഭ ചേരുക. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനമാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ആദ്യ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് വനം കൊള്ള വിവാദമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിവാദമെങ്കിലും വനം മന്ത്രിയെന്ന നിലയില്‍ അതിനു മറുപടി പറയേണ്ടി വന്നത് എ.കെ.ശശീന്ദ്രനാണ്. ഇപ്പോൾ രണ്ടാം സമ്മേളനം ആരംഭിക്കുമ്പോഴും പീഡനക്കേസിൽ ഇടപെട്ട ശശീന്ദ്രന്‍ കുറ്റാരോപിതനാണ്. ആരോപണം ശശീന്ദ്രന് എതിരെയാണെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാരും കൂടി മറുപടി പറയേണ്ടി വരും.