നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ കാറിടിച്ച്‌ യുവാവ്‌ മരിച്ചു

ചങ്ങനാശേരി : നിയന്ത്രണം വിട്ട കാര്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച യുവാവ്‌ മരിച്ചു. ആറുപേര്‍ക്ക്‌ പരിക്കേറ്റു. തിരുവല്ല കുമ്പനാട്‌ നെല്ലിമല ആനപ്പാറക്കല്‍ ജോയിയുടെ മകന്‍ ജോയല്‍(20) ആണ്‌ മരിച്ചത്‌. കൂടെ യാത്ര ചെയ്‌തിരുന്ന അംഗിത്‌, ജേതിഷ്‌, ജോണ്‍സണ്‍, സിദ്ധാര്‍ത്ഥ്‌ മനു എന്നിവര്‍ക്കും ക്രെയിനിന്‌ സമീപമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ്‌ സാരഥിക്കുമാണ്‌ പരിക്കേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്‌.

ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിന്‌ സമീപം 2021 ജൂലൈ 21ന്‌ രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്നും തിരുവല്ലയിലേക്ക്‌ പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച്‌ മറിയുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. എ.സി റോഡ്‌ വീതികൂട്ടാനായി ഒന്നാംപാലം പൊളിച്ച്‌പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. ഒന്നാം പാലത്തിന്‌ സമീപം പൈലിംഗ്‌ ജോലികള്‍ക്കായി കൊണ്ടുവന്ന ക്രെയിന്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. റോഡിനിരുവശത്തെയും തെരുവ്‌ വിളക്കുകള്‍ തകരാറിലാണ്‌.

Share
അഭിപ്രായം എഴുതാം