ലൂസന്ന: ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബന്‍ 2032 ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കും.ടോക്കിയോയില്‍ രാജ്യാന്തര ഒളിമ്പിക്‌സ് സമിതി അംഗങ്ങളുടെ 138ാമത് സെഷനിലാണു പുതിയ തീരുമാനം. ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പ്രഖ്യാപനത്തെ കരഘോഷങ്ങളോടെയാണു യോഗത്തില്‍ പങ്കെടുത്ത ബ്രിസ്ബെന്‍ പ്രതിനിധികള്‍ വരവേറ്റത്. ബ്രിസ്ബന്‍ നഗരത്തിലും വെടിക്കെട്ടാഘോഷങ്ങള്‍ നടന്നു. 35ാമത് ഒളിമ്പിക്‌സ് മത്സരങ്ങളുടെ വേദിയായി ബ്രിസ്ബനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതായി രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.മെല്‍ബണിനും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമാണ്. എതിരാളികളില്ലാതൊയണ് ബ്രിസ്ബെന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണില്‍ ചേര്‍ന്ന 15 അംഗ ഒളിമ്പിക്‌സ് എക്‌സിക്യൂട്ടീവ് 2032 ഒളിമ്പിക്‌സിനായി ബ്രിസ്ബനെ ഒരേസ്വരത്തില്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഈ പ്രഖ്യാപനത്തോടെ അടുത്ത മൂന്നു ഒളിമ്പിക് മത്സരങ്ങള്‍ക്കുള്ള വേദികളും തീരുമാനമായി.2024 ഒളിമ്പിക്‌സ് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നടക്കും. 2028 ഒളിമ്പിക്‌സ് യു.എസിലെ ലോസാഞ്ചലസിലും അരങ്ങേറും.
2032 ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബെന്‍
