കൊല്ലം: കറവയന്ത്രത്തിന് ധനസഹായം

കൊല്ലം: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിന് മൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തിന് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷനുള്ള അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരുമായ കര്‍ഷകര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ആഗസ്റ്റ് 10 ഉച്ചകഴിഞ്ഞ് 2.30 ന് മുന്‍പ് അപേക്ഷ നല്‍കണം. കറവയന്ത്രം വാങ്ങിയതിനുശേഷം ധനസഹായം ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടില്‍ നല്‍കും. വിശദവിവരങ്ങള്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ലഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1789/2021)
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →