തൃശ്ശൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കാലത്തിനൊത്ത് ഡിജിറ്റലൈസ് സംവിധാനത്തിലേക്ക് മാറി – മന്ത്രി കെ രാജന്‍

തൃശ്ശൂർ: കാലത്തിനൊത്ത് മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന ഒരു സംവിധാനത്തിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മാറിയതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പീച്ചി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തിലാദ്യമായി നാം നേരിട്ട വിദ്യാഭ്യാസ പ്രതിസന്ധിയെ മുറിച്ചു കടന്നാണ് നമ്മുടെ കുട്ടികള്‍ വിജയം സ്വന്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരെയും മുഴുവന്‍ വിജയികളെയും അനുമോദിക്കുന്നതിനുവേണ്ടിയാണ് വിജയോത്സവം സംഘടിപ്പിച്ചത്. ഏഴ് കുട്ടികളാണ് ഈ വര്‍ഷം പീച്ചി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുള്‍ എ പ്ലസ് നേടിയത്. 67 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയതില്‍ 62 കുട്ടികളും തുടര്‍ പഠന യോഗ്യത നേടി. ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കും ഒമ്പത് എപ്ലസ് നേടിയ കുട്ടികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.വി സജു പൂര്‍വ വിദ്യാര്‍ത്ഥികളായ അധ്യാപകരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ബാബു തോമസ്, പി ടി എ പ്രസിഡന്റ് ചാക്കോ അബ്രഹാം ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമം ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഷിബു പോള്‍, മുന്‍ പ്രധാനാധ്യാപകന്‍ പി.ജെ ബിജു, ഹെഡ്മിസ്ട്രസ് കെ.എം ഡെയ്സി, ഒ എസ് എ പ്രസിഡന്റ് എം.ജെ സിജു, സ്റ്റാഫ് സെക്രട്ടറി വി സുകുമാരന്‍, സജി താന്നിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →