കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍പാതയില്‍ മണ്ണിടിഞ്ഞു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

പനജി : കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന്‌ മണ്ണിടിഞ്ഞ്‌ ട്രെയിന്‍ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ട്രെയിന്‍ സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിമാറ്റി വിടുകയും ചെയ്‌തു. ഓള്‍ഡ്‌ ഗോവ, കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്‌റ്റേഷനുകള്‍ക്കിടയിലാണ്‌ മണ്ണിടിഞ്ഞത്‌. ഇരുഭാഗത്തേകുമുളള സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്‌. കേരളത്തിലേക്കുളള ദീര്‍ഘദൂര സര്‍വീസുകളടക്കമുളള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

06345 ഞായറാഴ്‌ച ലോകമാന്യതിലകില്‍ നിന്നും പുറപ്പട്ട ലോകമാന്യതിലക്‌- തിരുവനന്തപുരം ട്രെയിന്‍,

0618-ഞായറാഴ്‌ച നിസാമുദ്ദീനില്‍ നിന്ന്‌ പുറപ്പെട്ട നിസാമുദ്ദീന്‍ -എറണാകുളം ട്രെയിന്‍,

04696- ഞായറാഴ്‌ച അമൃതസറില്‍ നിന്ന്‌ പുറപ്പെട്ട കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍ ട്രെയിന്‍,

01224-ഞായറാഴ്‌ച എറണാകുളത്തുനിന്നും പുറപ്പെട്ടഎറണാകുളം- ലോകമാന്യതിലക്‌ തുരന്തോ ബൈവീക്ക്‌ലി.

09261-ഞായറാഴ്‌ച കൊച്ചുവേളിയില്‍ നിന്ന പുറപ്പെട്ട കൊച്ചുവേളി പോര്‍ബന്തര്‍ വീക്ക്‌ലി,

02977-ഞായറാഴ്‌ച എറണാകുളത്തുനിന്ന്‌ പുറപ്പെട്ട എറണാകുളം അജ്‌മീര്‍ വീക്ക്‌ലി.
,
024432- നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 06345- ലോകമാന്യതിലക്‌ -തിരുവനന്തപുരം,01150-പൂണൈ-എറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ യാത്ര തടസപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ഇതിലെ യാത്രക്കാരെ റോഡുവഴി മഡ്‌ഗാവിലേക്ക്‌ എത്തിച്ചിട്ടുണ്ട്‌. ഇവിടെനിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്ര തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →