തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മറ്റു നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. മൈക്രോ കണ്ടെയ്‌ൻമെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. 20/07/21 ചൊവ്വാഴ്ച വൈകിട്ടു ചേരുന്ന അവലോകന യോഗത്തില്‍ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.
ബലിപെരുന്നാൾ പ്രമാണിച്ചു സംസ്ഥാനത്തു ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ ചൊവ്വാഴ്ച കൂടി തുടരും. ട്രിപ്പിൾ ലോക്ഡൗൺ (ടിപിആർ 15+) ഉള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവുകളില്ല.