കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പു നല്‍കി. വിവിധ ജില്ലകളില്‍ ഓറഞ്ച്‌, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 19/07/21 ന് എറണാകുളം ,ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്‌ വയനാട്‌ കണ്ണൂര്‍ എന്നീ ഏഴുജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ടുളളത്‌. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്‌.

ജൂലൈ 20ന്‌ എറണാകുളം കോട്ടയം പാലക്കാട്‌,കോഴിക്കോട്‌ ജില്ലകളിലും, 21 ന്‌ കൊല്ലം തൃശൂര്‍ കോട്ടയം,കോഴിക്കോട്‌ ജില്ലകളിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജൂലൈ 20ന്‌ പത്തനംതിട്ട ,മലപ്പുറം, ഇടുക്കി ,വയനാട്‌ ജില്ലകളിലും, 21ന്‌ പത്തനംതിട്ട,ഇടുക്കി, എറണാകുളം മലപ്പുറം പാലക്കാട്‌ ,വയനാട്‌ ജില്ലകളിലും ഓറഞ്ച്‌ അലര്‍ട്ട്‌ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →