കോഴിക്കോട് : ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് (28) ആണ് മരിച്ചത്. 2021 ജൂലൈ 15നാണ് തീപിടുത്തമുണ്ടയതെന്നാണ് വിവരം. ഇറാഖ് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു.
അപകടത്തില്‍ രണ്ട് ഇന്ത്യാക്കാരുള്‍പ്പെടെ 9 പേര് മരിച്ചിട്ടുണ്ട്. അപകടവിവരം 18.7.2021 ഞായറാഴ്ചയാണ് അതുല്‍രാജിന്റെ വീട്ടില്‍ അറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്കായി പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി : അതുല്യ.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.

