ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കോഴിക്കോട്‌ ഡിസിസി ജനറല്‍ സെക്രട്ടറി അന്തരിച്ചു

കോഴിക്കോട്‌ : കോഴിക്കോട്‌ മുന്‍ കൗണ്‍സിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പിവി അബ്ദുല്‍ കബീര്‍(60) അന്തരിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്നു. 2021 ജൂലൈ 14ന്‌ ഉച്ചക്ക്‌ ടാഗോര്‍സെന്റിനറി ഹാളിന്‌ സമീപം ബൈക്കുകള്‍ കൂട്ടിയടിച്ചായിരുന്നു അപകടം. ബൈക്കിന്‌ പിന്‍ സീറ്റിലിരുന്ന്‌ സഞ്ചരിക്കുകയായിരുന്നുഅബ്ദുല്‍ കബീര്‍. ബൈക്കോടിച്ചിരുന്ന കാട്ടുകുളങ്ങര സ്വദേശി നൗഷാദ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഷമീനയാണ്‌ അബ്ദുല്‍ കബീറിന്റെ ഭാര്യ. മകള്‍: ഫാത്തിമ ഹെന്ന. മാതാവ്‌ : കോഴിക്കോന്‍ വീട്ടില്‍ അയിഷാ ബീവി. സഹോദരങ്ങള്‍ : മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സക്കറിയാ പി ഹുസൈന്‍, തസ്‌തകിര്‍,നിസാര്‍,നൗഷാദ്‌,ശമീര്‍, കമര്‍ബാനു, നജുമാ, ഷഫിയാ,ഷാഹിത,ജംഷിദ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →