പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന 21/07/2021 ബുധനാഴ്ച വരെയാണ് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്. 16/07/2021 വെള്ളിയാഴ്ച മുതലാണ് നട തുറന്നത്. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയാണ് പ്രവേശനം. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു.
Read Also: ശബരിമല ക്ഷേത്ര നട തുറന്നു
48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.

