കോഴിക്കോട്: പാലക്കാട് ജില്ലയിലെ മലമ്പുഴ മേഖലാ കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രം പച്ചക്കറി കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം നൽകുന്നു. ജൂലായ് 19, 20,21 തീയതികളില്‍ വൈകീട്ട് ആറ് മണിക്ക് ഫേസ്ബുക്ക് ലൈവ് വഴിയാണ് പരിപാടി. 19 നു വര്‍ഷകാല പച്ചക്കറി കൃഷി, 20 നു പച്ചക്കറി ഇനങ്ങള്‍ ,21 നു വളപ്രയോഗവും പുതയിടലും എന്നീ വിഷയങ്ങളില്‍ ആണ് പരിശീലനം. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജര്‍ പി.ഉമ ക്ലാസുകള്‍ നയിക്കും. റീജ്യണൽ അഗ്രികൾച്ചറൽ ടെക്നിക്കൽ ട്രെയിനിങ് സെന്റർ (ആർഎടിടിസി) എന്ന
ഫേസ്ബുക്ക് പേജില്‍ ക്ലാസുകള്‍ വീക്ഷിക്കാമെന്ന് പരിശീലന കേന്ദം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കോഴിക്കോട്: പച്ചക്കറി കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം
