വ്യാജ കളള്‌ ലോബിയെ സഹായിച്ച 13 എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പാലക്കാട്‌ ; പാലക്കാട്‌ വടക്കഞ്ചേരി വ്യാജ കളള്‌ നിര്‍മ്മാണ ലോബിയെ സഹായിച്ച 13 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം. കേസന്വേഷണം വിജിലന്‍സ്‌ ആന്‍ഡ് ആന്റികറപ്‌ഷന്‍ ബ്യൂറോയെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു. ആലത്തൂര്‍ റെയിഞ്ച്‌ പരിധിയിലെ കളള്‌ ഗോഡൗണില്‍ നിന്ന്‌ 2021 ജൂണ്‍ 27നാണ്‌ വ്യാജകളളും സ്‌പിരിറ്റും കണ്ടെത്തിയത്‌. വടക്കഞ്ചേരി വഴുവക്കോട്ടുളള ഒരു വീട്ടില്‍ നിന്ന്‌ 1312 ലിറ്റര്‍ സ്‌പിരിറ്റ്‌ , 2220 ലിറ്റര്‍ വ്യാജകളള്‌, 11ലക്ഷം രൂപ എന്നിവ സ്‌റ്റേറ്റ്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കകുയായിരുന്നു.

തുടര്‍ന്ന്‌ എക്‌സൈസ്‌ വിജിലന്‍സ്‌ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന്‌ മാസപ്പടി വിശദാംശങ്ങളുളള ഡയറി, ട്രയല്‍ബാലന്‍സ്‌ കാണിക്കുന്ന കമ്പ്യൂട്ടര്‍ സ്‌റ്റേറ്റ്‌മെന്റ്. ,ചില കാഷ്‌ ബുക്കുകള്‍, വൗച്ചറുകള്‍, എന്നിവ കണ്ടെക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ്‌ വ്യാജ മദ്യലോബിയുമായി ബന്ധമുളള എക്‌സൈസ്‌ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്‌. ജില്ലാ തലം മുതല്‍ റേഞ്ച്‌ തലം വരെയുളള ഉദ്യോഗസ്ഥരുടെ അറിവോടെ വര്‍ഷങ്ങളായി വ്യാജകളള്‌ നിര്‍മാണം നടന്നുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →