രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇളവ്; കേരളത്തിലേക്ക് വരാൻ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല . ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് 17/07/21 ശനിയാഴ്ച പ്രാബല്യത്തില്‍ വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →