‘വാടിവാസല്‍’ ടൈറ്റില്‍ ലുക്ക് എത്തി

വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ‘വാടിവാസലി’ന്‍റെ തമിഴ്, ഇംഗ്ളീഷ് ടൈറ്റിലുകള്‍ പുറത്തിറക്കി. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍.

ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ. ഈ ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ടൈറ്റില്‍ ലുക്കും. 

തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. സി എസ് ചെല്ലപ്പ പ്രസിദ്ധീകരിച്ചിരുന്ന ‘എഴുത്ത്’ സാഹിത്യ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്‍തകമാക്കുകയായിരുന്നു. ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →