തല അജിത്തും സ്റ്റൈൽ മന്നൻ രജനീകാന്തും കൊമ്പുകോർക്കുന്നു. ഇരുവരുടെയും സിനിമകൾ ഒരുമിച്ചു ദീപാവലി റിലീസിന് എത്തുമ്പോൾ തീയേറ്ററുകൾ പൂരപറമ്പു ആകും. തീയറ്ററുകളെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്ന് വരുന്നതും.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയാണ് രജനികാന്തിന്റെ പുതിയ ചിത്രം. ദീപാവലി ചിത്രമായി തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചത്. അജിത്ത് നായകനാകുന്ന വലിമൈയും ദീപാവലിക്ക് തന്നെ തിയറ്റുകളില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത. എച്ച് വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്.