ന്യൂഡല്‍ഹി: സിക്കിമിലെ നകു ലായില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപത്തായി ചൈന കോണ്‍ക്രീറ്റ് കെട്ടിടങ്ങളടങ്ങിയ സ്ഥിരം ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളുടെയും െസെനികര്‍ ഏറ്റുമുട്ടിയ സ്ഥലത്തിന് സമീപത്തായാണു ക്യാമ്പുകള്‍ സ്ഥാപിക്കുന്നത്. തണുപ്പിനെ അതിജീവിക്കാന്‍ സഹായകമായ സംവിധാനത്തോടെയാണു ചൈന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.
നകു ലായില്‍ ചൈന സ്ഥിരം ക്യാമ്പുകള്‍ നിര്‍മിക്കുന്നു
