ഗഗന്‍യാന് വികാസ് എന്‍ജിന്‍ തയ്യാര്‍: ആദ്യ പരീക്ഷണം ഡിസംബറിലെന്ന് ഐ.എസ്.ആര്‍.ഒ.

ചെന്നൈ: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയ്ക്കുള്ള വികാസ് എന്‍ജിന്‍ തയ്യാറായതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു.പുതിയ വികാസ് എന്‍ജിന്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റിന്റെ ഭാഗമാകും. 240 സെക്കന്‍ഡുകളാണു വികാസ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്. മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്‍.ഒ. പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലായിരുന്നു പരീക്ഷണം. ലക്ഷ്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ടു. വ്യോംനോട്ട്‌സിനെ അയയ്ക്കുന്നതിനു മുന്നോടിയായുള്ള ആദ്യ പരീക്ഷണ വിക്ഷേപണം ഈ വര്‍ഷം ഡിസംബറില്‍ നടക്കും. അടുത്ത വര്‍ഷം ആദ്യപാദത്തിലാകും രണ്ടാം പരീക്ഷണദൗത്യം. ബഹിരാകാശ യാത്രികര്‍ക്കു കൂടുതല്‍ സുരക്ഷകൂടി ഉറപ്പാക്കുന്ന രീതിയിലാണ് എന്‍ജിന്റെ രൂപകല്‍പനയെന്നു ഡോ. കെ. ശിവന്‍ വ്യക്തമാക്കി. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റിന്റെ രണ്ട് പരീക്ഷണങ്ങള്‍കൂടി കഴിഞ്ഞിട്ടാകും രണ്ട് വ്യോംനോട്ടു(ബഹിരാകാശ യാത്രികര്‍)ളെ അയക്കുക.മനുഷ്യരുടെ യാത്രയ്ക്കാവശ്യമായ മോഡ്യൂള്‍ തയാറാക്കി വരികയാണെന്നും ഡോ. കെ. ശിവന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം