72കാരിയെ വെട്ടിനുറുക്കി ഓടയിലെറിഞ്ഞു: ദമ്പതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 72കാരിയായ അയല്‍ക്കാരിയെ കൊന്ന ശേഷം വെട്ടിനുറുക്കി ഓടയിലെറിഞ്ഞ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. നജഫ്ഗഡ് സ്വദേശിയായ കവിത(72)യാണ് മരിച്ചത്. കടം വാങ്ങിയ 1.5 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് അയല്‍ക്കാരനായ അനില്‍ ആര്യയും ഭാര്യയും ഇവരെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഓടയിലെറിയുന്നതിനു മുമ്പ് ഊരിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് 70,000 രൂപയും ഇവര്‍ കൈക്കലാക്കി. പണം തിരികെച്ചോദിച്ചതിനേത്തുടര്‍ന്നാണു കഴിഞ്ഞ 30നു രാത്രി വയോധികയെ മര്‍ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം മൂന്നായി മുറിച്ച് ബാഗുകളിലാക്കി ഓടയിലെറിഞ്ഞു. സംഭവദിവസം രാത്രി ഒന്‍പതുമുതല്‍ പിറ്റേന്നു പുലര്‍ച്ചെ അഞ്ചുവരെ ദമ്പതികള്‍ കവിതയുടെ വീട്ടിലുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ബാഗുകളുമായി ഇരുവരും പുറത്തിറങ്ങിവരുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മൃതദേഹം വെട്ടിനുറുക്കിയശേഷം ചോര കഴുകിക്കളയുന്നതിനായാണു ദമ്പതികള്‍ രാത്രി മുഴുവന്‍ കവിതയുടെ വീട്ടില്‍ത്തങ്ങിയത്. കവിതയെ കാണാനില്ലെന്നും വീട് പൂട്ടിക്കിടക്കുകയാണെന്നും പരാതിപ്പെട്ട് മരുമകളാണു കഴിഞ്ഞ മൂന്നിനു പോലീസിനെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →