ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ ആം ആദ്മി പാർട്ടി(എ.എ.പി.) അധികാരത്തിൽ വരികയാണെങ്കിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കിൽ, എന്തുകൊണ്ട് ഗോവയിലെ ജനങ്ങൾക്ക് ലഭിക്കില്ല- അദ്ദേഹം ആരാഞ്ഞു. വൈദ്യുതി അധികമുള്ള സംസ്ഥാനമായിട്ടു കൂടി ഗോവയിൽ ഇടയ്ക്കിടെ വൈദ്യുതിമുടക്കം പതിവാണെന്നും കെജ്രിവാൾ ചൂണ്ടിക്കാണിച്ചു. എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭിക്കും- കെജ്രിവാൾ മാധ്യമങ്ങളോടു പറഞ്ഞു.

അടുത്തകൊല്ലം ഫെബ്രുവരിയിലാണ് നാൽപ്പതംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →