ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് 1 മണിക്കൂറിനുള്ളിൽ ‘മാലിക്’ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് ടെലിഗ്രാമിൽ എത്തി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. ടെലിഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്. പകര്‍പ്പിന് പുറമേ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിച്ചുള്ള സിനിമയുടെ ചില രംഗങ്ങളും പ്രചരിക്കുന്നുണ്ട്.
പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Read Also: കാത്തിരിപ്പിനൊടുവില്‍ ‘മാലിക്’ എത്തി
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം മാലിക് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

