ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങളുമായി പ്രധാന മന്ത്രി സംസാരിച്ചു

ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനു തയാറെടുക്കുന്ന കായിക താരങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് തുടങ്ങിവച്ചത്. നിയമകാര്യ മന്ത്രി കിരണ്‍ റിജുജുവും ഠാക്കൂറിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബാത്രയും കായിക താരങ്ങളുമായി സംവദിച്ചു.

18 ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യക്കു വേണ്ടി മത്സരിക്കുന്നത്. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിന് ഇത്രയും പേരെ അയയ്ക്കുന്നത്. സപ്പോര്‍ട്ട് സ്റ്റാഫുകളും ഒഫീഷ്യലുകളും അടക്കം 227 പേരെയാണ് ഇന്ത്യ അയയ്ക്കുന്നത്.

മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ്, വനിതാ ബോക്സിങ് താരം മേരി കോം, ടെന്നീസ് താരം സാനിയ മിര്‍സ, സ്പ്രിന്റര്‍ ദ്യുതി ചന്ദ്, ടേബിള്‍ ടെന്നീസ് താരം മണികാ ബാത്ര തുടങ്ങിയവര്‍ മോദിയുമായി സംസാരിച്ചു. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ ലോക ചാമ്പ്യനുമായ പി.വി. സിന്ധുവില്‍ ഇന്ത്യക്കു സുവര്‍ണ പ്രതീക്ഷയുണ്ട്. പുരുഷ വിഭാഗം ലോങ് ജമ്പില്‍ മലയാളി താരം മുരളീധരന്‍ ശ്രീശങ്കര്‍ കന്നി ഒളിമ്പിക്സിനിറങ്ങും. 20 കിലോ മീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാനും മലയാളിപ്പെരുമയുമായി ഇറങ്ങും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.ബി. ജാബിറും മത്സരിക്കുന്നുണ്ട്. പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അനസ് എന്നിവരും മത്സരിക്കും. 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈ വിഭാഗം നീന്തലിലാണു സാജന്‍ പ്രകാശ് മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →