വ്യവസായ ഉല്‍പ്പാദന സൂചിക ഉയര്‍ന്നു

ന്യൂഡല്‍ഹി: കോവിഡ് തളര്‍ച്ചകള്‍ക്കിടയില്‍ ശക്തമായ തിരിച്ചുവരവു നടത്തി രാജ്യത്തെ വ്യാവസായിക മേഖല.

2020 മേയിനെ അപേക്ഷിച്ച് ഇത്തവണ മേയില്‍ രാജ്യത്തെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐ.ഐ.പി) 29.3 ശതമാനം ഉയര്‍ന്ന് 116.6 പോയിന്റിലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 90.2 പോയിന്റായിരുന്നു. അതേസമയം 2019 മേയില്‍ സൂചിക 135.4 പോയിന്റ് രേഖപ്പെടുത്തിയിരുന്നു.


കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ച പ്രാദേശിക ലോക്ക്ഡൗണുകളാണ് സൂചികയുടെ കുതിപ്പിനു തടയിട്ടത്. തന്ത്രപ്രാധാനമായ എട്ട് മേഖലകളില്‍ ആറും മേയില്‍ മികച്ച നേട്ടമുണ്ടാക്കി. മേയില്‍ 16.8 ശതമാനമാണ് ഈ മേഖലകളിലെ വളര്‍ച്ച. ഫാക്ടറി ഉല്‍പ്പാദന മേഖലയില്‍ 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഖനന രംഗത്ത് 23.3 ശതമാനവും വൈദ്യുതോല്‍പ്പാദനത്തില്‍ 7.5 ശതമാനവും വളര്‍ച്ചയുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →